65 ലക്ഷത്തിന്റെ കടം, ബന്ധുക്കൾ സഹായിച്ചില്ല, കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വെളിപ്പെടുത്തി പ്രതി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതി അഫാൻ. ബന്ധുക്കളെയടക്കം കൊന്നത് കടം വീട്ടാൻ പണം നൽകാത്തതിനാലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പല ഇടത്ത് നിന്ന് 65 ലക്ഷത്തോളം രൂപ കടം വാങ്ങിയെന്നും, താമസിക്കുന്ന വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കടം വീട്ടാൻ പെൺസുഹൃത്തിൻ്റെ സ്വർണ മാല ഉൾപ്പെടെ പണയം വച്ചിരുന്നു. പകരം അവൾക്ക് ഡ്യൂപ്ലിക്കേറ്റ് മാല നൽകിയിരുന്നു. കൂട്ടക്കൊലയ്ക്ക് മുമ്പ് ചില കടങ്ങൾ വീട്ടിയിട്ടുണ്ടെന്നും, തിരികെ പണം നൽകിയത് ഗൂഗിൾ പേ വഴിയാണെന്നും പ്രതി അഫാൻ പറഞ്ഞു.

ഫെബ്രുവരി 24നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല പുറംലോകമറിയുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ ഗുരുതര പരിക്കേറ്റ മാതാവ് ഷെമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായാൽ മാത്രമേ മൊഴി എടുക്കുന്നതടക്കമുള്ള നടപടി ക്രമത്തിലേക്ക് കടക്കാൻ സാധിക്കുവെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide