6E വ്യാപാര മുദ്ര; ഇൻഡിഗോ-മഹീന്ദ്ര മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു

6E എന്ന വ്യാപാര മുദ്ര ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിൻ്റെ ഓപ്പറേറ്ററായ ഇൻ്റർഗ്ലോബ് ഏവിയേഷനും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായില്ല. ഇരു കമ്പനികളും തമ്മിൽ നടത്തി വന്ന മധ്യസ്ഥ ചർച്ച ഇപ്പോൾ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെന്ന് ‍ഇരു കമ്പനികളും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി കേസിൽ 2026 ഫെബ്രുവരി മൂന്നിന് വീണ്ടും വാദം കേൾക്കും. അടുത്ത വാദം കേൾക്കുന്നതിന് മുൻപായി അംഗീകരിച്ച എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ സമർപ്പിക്കാൻ കമ്പനികൾക്ക് കോടതി നിർദേശം നൽകി. അതേസമയം, ഹർജി തീർപ്പാക്കുന്നതുവരെ തങ്ങളുടെ ബിഇ 6ഇ മോഡലിനായി ‘6E’ എന്ന അടയാളം ഉപയോഗിക്കില്ലെന്ന് മഹീന്ദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്രയാണ് ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് 6ഇ എന്നത് ഇൻഡിഗോയ്ക്ക് പകർപ്പവകാശമുള്ള പേരാണെന്നും ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ കമ്പനിയായ ഇൻഡിഗോ രംഗത്തെത്തിയത്. ഇൻഡിഗോ 6E സാങ്കേതിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

എന്നാൽ, ഇൻഡിഗോയുടെ ട്രേഡ് മാർക്കുമായി തങ്ങളുടെ കാറിന്റെ പേരായ ബിഇ 6eക്ക് ബന്ധമില്ലെന്ന് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. വാഹനങ്ങൾക്കായുള്ള ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ബി.ഇ.6 e-ക്കായി പകർപ്പവകാശം നേടിയിരിക്കുന്നത്. എയർലൈൻ സർവീസിന് കീഴിലാണ് ഇൻഡിഗോ 6E പകർപ്പവകാശം നേടിയത്.

6E trade mark; Indigo-Mahindra mediation talks fail

More Stories from this section

family-dental
witywide