ഇന്ത്യയിലും HMPV : ബംഗളൂരുവിൽ 2 കുഞ്ഞുങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (HMPV) ബാധ ഇന്ത്യയിലും. ബെംഗളൂരുവില്‍ 3 മാസവും 8 മാസവും പ്രായമുള്ള 2 കുഞ്ഞുങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 8 മാസം പ്രായമുള്ള കുഞ്ഞിനെ ബെംഗളൂരുവില്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തൽ സംശയിക്കേണ്ടന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ അസുഖം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

8-month-old baby in Bengaluru diagnosed with HMPV

More Stories from this section

family-dental
witywide