തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് 9 കുട്ടികൾക്ക് പരിക്കേറ്റു

തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് ഒമ്പത് കുട്ടികൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വസന്ത് (11), അനന്തിക (11), അശ്വിക (11), അശ്വിൻ (12), അരവിന്ദ് (13), നിവേത (11), ജെഗദീഷ് (14), രാഹുൽ (15), ഹരീഷ് (11) എന്നീ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാനാണ് അപകടത്തിൽ പെട്ടത്.

പൂവനൂരിലെ ലെവൽ ക്രോസിൽ എത്തിയപ്പോൾ വാനം നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള ഒരു തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞതാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ വാൻ റെയിൽവേ ട്രാക്കിൽ നിന്ന് നീക്കം ചെയ്തു.

More Stories from this section

family-dental
witywide