ക്രിസ്തുമസ് ദിനത്തിൽ കണ്ണീർ, കർണാടകയിൽ ട്രക്ക് ബസിലിടിച്ച് തീപിടിച്ചു; 9 മരണം, 21 പേർക്ക് പരുക്ക്

ബംഗളൂരു : കർണാടകയിലെ കലബുറഗി ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ 9 പേർ മരിച്ചു. ട്രക്ക് ഡ്രൈവറുൾപ്പെടെയാണ് മരിച്ചത്. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിയുകയും ഉടൻ തന്നെ തീപിടിക്കുകയുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. സീബേർഡ് കോച്ചിന്റെ ഉടമസ്ഥതയിലുള്ള ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 32 പേർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കലബുറഗി ജില്ലയിലെ കമലപുരത്തിന് സമീപമാണ് അപകടമുണ്ടായത്. തീപിടുത്തത്തെത്തുടർന്ന് ബസ് പൂർണ്ണമായും കത്തിയമർന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ലോറി ബസിന്റെ ഇന്ധന ടാങ്കിൽ ഇടിച്ചിരിക്കാമെന്നും ഇന്ധനം പുറത്തേക്ക് ഒഴുകിയെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.

9 including children die in bus fire in Karnataka.

More Stories from this section

family-dental
witywide