വാഹനാപകടത്തില്‍ 9 വയസ്സുകാരി കോമയില്‍, ഒരു വര്‍ഷത്തോളം പൊലീസിനെ വട്ടംചുറ്റിച്ച പ്രതി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

വടകര: വാഹനാപകടത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ഒമ്പതുവയസുകാരി കോമയിലായ സംഭവത്തില്‍ കാറുടമയായ പ്രതി പിടിയില്‍. പുറമേരി സ്വദേശി ഷെജില്‍ ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇടിച്ചിട്ട വാഹനം 10 മാസത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണു കണ്ടെത്തിയത്.

കെഎല്‍ 18 ആര്‍ 1846 എന്ന കാറാണു കുട്ടിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാര്‍ ഓടിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വടകരയില്‍നിന്നുള്ള പൊലീസ് സംഘത്തിനു പ്രതിയെ കൈമാറും. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തില്‍ പരുക്കേറ്റു കോമയിലായ ദൃഷാന ചികിത്സയിലാണ്. അപകടത്തിനു ശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നു. അപകടത്തിനുശേഷം ഷെജില്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണു കേസില്‍ വഴിത്തിരിവായത്.

2024 ഫെബ്രുവരി 17ന് ദേശീയപാതയില്‍ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താന്‍ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്.

More Stories from this section

family-dental
witywide