കലിതുള്ളി കാട്ടാന, വീണ്ടും ജീവന്‍ പൊലിഞ്ഞു ; മലക്കപ്പാറയില്‍ 20കാരന് ദാരുണാന്ത്യം

തൃശൂര്‍ : മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്.

കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു സെബാസ്റ്റ്യനും സംഘവും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ സെബാസ്റ്റ്യന്‍ തല്‍ക്ഷണം മരിച്ചു. കാട്ടാനയെ കണ്ട് മറ്റു രണ്ടു പേര്‍ ഓടിമാറിയിരുന്നു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ഉന്നതിയില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം.

More Stories from this section

family-dental
witywide