
ടെക്‌സസ്: ഐഎസ് (ISIS) പ്രവർത്തകനെന്ന് കരുതി ഒരു രഹസ്യ എഫ്ബിഐ ഏജന്റിന് ബോംബ് നിർമ്മാണ സാമഗ്രികളും പണവും നൽകിയ 21 കാരൻ പിടിയിൽ. ടെക്‌സസിൽ നിന്നുള്ള ജോൺ മൈക്കൽ ഗാർസ ജൂനിയർ എന്നയാളെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
ഡിസംബർ 22-ന് ഡാളസിലെ ഒരു പാർക്കിൽ വെച്ച് ഏജന്റിനെ കണ്ട് സാധനങ്ങളും കൂടാതെ, ബോംബ് നിർമ്മാണ വീഡിയോയും കൈമാറിയതിന് പിന്നാലെയാണ് യുവാവിനെ പിടികൂടിയത്. വിദേശ ഭീകര സംഘടനയ്ക്ക് സഹായം നൽകാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ഒക്ടോബർ മുതൽ ഗാർസയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും ക്രിപ്‌റ്റോകറൻസി വഴി ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, തന്റെ കക്ഷിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇയാൾ ഒരു ഭീകരവാദിയല്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു
A 21-year-old man has been arrested in Texas for allegedly providing bomb-making materials to an FBI agent who posed as an ISIS operative.














