
ക്യാൻസർ പാൻക്രിയാറ്റിക്, കൊളോറെക്ടൽ ക്യാൻസർ രോഗികൾക്ക് ഏറെ ആശ്വാസകരം. അത്തരം ക്യാൻസറുകളുടെ തിരിച്ചുവരവ് തടയുന്നതിന് പരമ്പരാഗത വാക്സിൻ പ്രതീക്ഷ നൽകുന്നുവെന്ന് ഗവേഷകർ. ലോഞ്ച് പാഡ് (CVLP) വഴി രോഗികളില്‍ പരീക്ഷിച്ച് വരുന്ന ഇംഗ്ലണ്ടിലെ NHS ക്യാൻസർ വാക്‌സിൻ ആണ് ഇത്തരത്തിൽ ഏറെ പ്രതീക്ഷ നൽകുന്നതെന്ന് ദി ഗാർഡിയൻ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാന്‍ക്രിയാറ്റിക്, വന്‍കുടല്‍ കാന്‍സറുകളുടെ തിരിച്ചുവരവ് തടയാന്‍ വാക്‌സിന്‍ സഹായിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ശസ്ത്രക്രിയ ശേഷം തിരിച്ചുവരുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കാവുന്ന തരത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ ഇത്തരം വാക്‌സിന്‍ സഹായിക്കുകയും അതുവഴി രോഗം വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. എംആര്‍എന്‍എ കുത്തിവയ്പ്പുകളേക്കാള്‍ വിലകുറഞ്ഞതും വേഗത്തില്‍ ലഭ്യമാകുന്നതും മറ്റ് ചികിത്സകളെക്കാള്‍ വിഷാംശം കുറഞ്ഞതുമാണ് ഈ വാക്സിൻ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലെ ടി-കോശങ്ങളെ മ്യൂട്ടേഷനുകൾ ഉള്ള ക്യാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് കൊല്ലാൻ പരിശീലിപ്പിച്ചാണ് വാക്സിൻ പ്രവർത്തിക്കുന്നത്.
കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വാക്‌സിന്‍ വളരെ പ്രയോജനം ചെയ്യുമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാല ഓങ്കോളജിസ്റ്റും പഠനത്തിന്റെ സഹരചയിതാവുമായ പ്രൊഫ. സെവ് വെയ്ന്‍ബര്‍ഗ് പറയുന്നു. ‘നേച്ചര്‍ മെഡിസിന്‍ ജേണലില്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ശസ്ത്രക്രിയ നടത്തിയ 20 രോഗികള്‍ക്കും വന്‍കുടല്‍ ക്യാന്‍സറിന് ശസ്ത്രക്രിയ നടത്തിയ 5 രോഗികള്‍ക്കും ELI-002 2p എന്ന വാക്‌സിന്‍ പരീക്ഷിച്ചുവെന്നാണ് വെയ്ന്‍ബര്‍ഗും സംഘവും പറയുന്നത്.