അമേരിക്കൻ ചരിത്രത്തിൽ കറുത്ത ഏട്; 9/11 ഭീകരാക്രമണ ഓർമകൾക്ക് ഇന്ന് 24 വർഷം,  ദേശസ്നേഹ ദിനമായി ആചരിക്കുന്നു

അമേരിക്കൻ ചരിത്രത്തിൽ കറുത്ത ഏടായി മാറിയ, അമേരിക്കയെ ആകെ പിടിച്ചുലച്ച 9/11 ഭീകരാക്രമണത്തിൻ്റെ 24-ാം വാർഷികമാണിന്ന്.  2001 സെപ്തംബർ 11 നായിരുന്നു ലോകത്തെ മുഴുവൻ ഞെട്ടിച്ച അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ഭീകരാക്രമണം.  ഭീകരാക്രമണത്തിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരവും പെൻ്റഗൺ ടവറും  തകർന്നു വീണു. ചാവേറുകൾ വിമാനം ഉപയോഗിച്ച് ട്വിൻ ടവറുകളിലേക്ക് ഇടിച്ചുകയറ്റിയ ഈ ദുരന്തത്തിൽ ഏകദേശം 3,000 പേരുടെ ജീവൻ നഷ്ടമായി. ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അൽഖ്വയ്‌ദ തലവൻ ഒസാമ ബിൻ ലാദനായിരുന്നു ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ. ചാവേറുകൾ വിമാനം ഉപയോഗിച്ച് ട്വിൻ ടവറുകളിലേക്ക് ഇടിച്ചുകയറ്റിയ ഈ ദുരന്തത്തിൽ ഏകദേശം 3,000 പേരുടെ ജീവൻ നഷ്ടമായി. 25000ത്തോളം പേർക്ക് പരിക്കേറ്റു.  19 അൽ ഖ്വയ്‌ദ ഭീകരർ നാല് സ്വകാര്യ യാത്രാവിമാനങ്ങൾ റാഞ്ചി ന്യൂയോർക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.

9/11 കമ്മീഷൻ്റെ റിപ്പോർട്ട് പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയിൽ പ്രവേശിച്ചത്. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ് ചാവേർ ആക്രമണം നടത്തിയത് എന്നാണ്. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടെങ്കിലും മറ്റ് പ്രതികളെല്ലാം  തടവിലാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ സ്‌മരണയ്ക്കായി എല്ലാ വർഷവും സെപ്‌തംബർ 11 ന് അമേരിക്ക ദേശസ്നേഹ ദിനമായി ആചരിക്കുന്നു.

Also Read

More Stories from this section

family-dental
witywide