ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് ഒരു ബുള്ളറ്റ്; എത്തിക്കാൻ ചെലവഴിച്ചത് 4.5 ലക്ഷം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഇന്ത്യയിൽ നിന്ന് യു.കെയിലേക്ക് ഒരു ബുള്ളറ്റ് എത്തിയ വീഡിയോ ആണ്. നിരവധി ബുള്ളറ്റ് പ്രേമികളാണ് വീഡിയോ ഷെയർ ചെയ്തും കമന്റും ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ട്രക്കിൽ നിന്നും ഒരു ഇന്ത്യൻ കുടുംബം വോൾവർഹാംപ്ടണിലെ അവരുടെ വീട്ടിലെത്തിയ ഫർണിച്ചറുകളും മോട്ടോർസൈക്കിളും ഇറക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

ടിക്ടോക്കിൽ ‘Rajguru3610’ എന്ന യൂസറാണ് ആദ്യം വീഡിയോ പങ്കിട്ടത്. വീഡിയോയ്ക്ക് വന്ന കമന്റുകളിലാണ് രാജ്‍​ഗുരു എന്ന യൂസർ ഇവയെല്ലാം ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കുന്നതിനായി 4.5 ലക്ഷം രൂപ ചെലവായി എന്ന് പറയുന്നത്. പിന്നീട്,വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യയിൽ നിന്ന് 40 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് റോയൽ എൻഫീൽഡ് ബുള്ളറ്റും സോഫാ സെറ്റ്, ഡൈനിം​ഗ് ടേബിൾ, കസേരകൾ, ബെഡ്ഡ് തുടങ്ങിയ വസ്തുക്കളും ഇംഗ്ലണ്ടിൽ എത്തിയത്.

യുകെയിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് തങ്ങളുടേത്. ഇന്ത്യയിലെ ഫർണിച്ചറുകളുടെ ​ഗുണനിലവാരം മെച്ചപ്പെട്ടതാണ്, അതിനാലാണ് സാധനങ്ങൾ ഇന്ത്യയിലെ കർത്താപ്പൂരിൽ നിന്നും ഫർണിച്ചറുകൾ ഇം​ഗ്ലണ്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്.

More Stories from this section

family-dental
witywide