യു.പിയില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ്; പ്രാര്‍ത്ഥനകളും പൂജകളുമായി നാട്ടുകാര്‍, വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിൽ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. പശുക്കിടാവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്. പശുകിടാവിന്റെ ജനനം അത്ഭുതമായി കണ്ട് സംഭവസ്ഥലത്തേക്ക് ആളുകൾ ഒഴുകിയെത്തുകയും പശുവിനെ ആരാധിക്കാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. കന്നുകാലി വളർത്തലിലൂടെ ഉപജീവനം നടത്തുന്ന സാഹിദിന്റെ പശുവാണ് ഇത്.

അത്ഭുത പശുക്കുട്ടിയുടെ വീഡിയോ ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ നിരവധിപേരാണ് കണ്ടത്. സമൂഹമാധ്യമങ്ങളിൽ നിന്ന് ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കുന്നതെന്നും പശു, തൻ്റെ കിടാവിന് ജന്മം നല്‍കിയതോടെ അതിൻ്റെ ശരീരഘടന കണ്ട് നാട്ടുകാർ പശുക്കിടാവിന് ചുറ്റും പ്രാർത്ഥനകളും പൂജകളും നടത്താൻ തുടങ്ങി. നിരവധിപേർ പണവും പൂക്കളും അർപ്പിച്ചു. പശുകുട്ടി ദൈവിക അവതാരമാണെന്നവർ പറയുന്നതെന്നും ഉടമ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പശുക്കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ ക്യൂ നിൽക്കുന്നത്. പശുക്കിടാവ് ആരോഗ്യവതിയാണെന്ന് മൃഗ ഡോക്ടർ പറഞ്ഞു.

More Stories from this section

family-dental
witywide