
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കിടുകിടാ വിറപ്പിച്ച് ശീതതരംഗം തുടരുന്നു. ബുധനാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാഴ്ചയെ മറച്ചു. പലയിടത്തും കാഴ്ച പരിധി പൂജ്യമായി കുറഞ്ഞു.
ഡല്‍ഹിയില്‍ പുലര്‍ച്ചെയിലെ പോലെ വൈകുന്നേരവും രാത്രിയും വീണ്ടും മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ പുലര്‍ച്ചെ 5:30 ഓടെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.
‘ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും തുടരുന്നുണ്ടെങ്കിലും, ചില വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. അപ്ഡേറ്റ് ചെയ്ത വിമാന വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.














