
ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ബൊലു പര്‍വതനിരകള്‍ക്ക് സമീപമുള്ളലെ ഒരു സ്‌കീ റിസോര്‍ട്ട് ഹോട്ടലില്‍ ചൊവ്വാഴ്ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ 66 പേര്‍ പൊള്ളലേറ്റ് മരിച്ചു. ഭയപ്പെട്ട നിരവധി അതിഥികള്‍ ജനാലകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പലര്‍ക്കും പരുക്കേറ്റതായും റോയിട്ടേഴ്സിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ 161 മുറികളുള്ള ഗ്രാന്റ് കര്‍ത്താല്‍ റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. അപകട സമയത്ത് 238 പേരാണ് അതിഥികളായി അവിടെ താമസിച്ചിരുന്നതെന്നാണ് വിവരം.