160 യാത്രക്കാരുമായി രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന ദുബായിലേക്കുള്ള വിമാനത്തിന് ഒടുവിൽ അതേ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ്

ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻ്റ് ചെയ്തു. ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (നമ്പർ IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ ഇറക്കിയത്. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. 3.53നായിരുന്നു എമർജൻസി ലാൻഡിങ്.

ജീവനക്കാർ പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിലെ സാങ്കേതിക തകരാർ ശ്രദ്ധിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്.

നാഗപട്ടണം മുൻ എംഎൽഎ തമീം അൻസാരിയുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. ദുബായിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

A Dubai-bound flight with 160 passengers on board, which circled for two hours, finally made an emergency landing at the same airport.

More Stories from this section

family-dental
witywide