ആശ്വാസ തീരത്തേക്ക്…ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഇന്നലെ രാത്രിയോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഇവരേയും വഹിച്ചുകൊണ്ടുള്ള വിമാനം എത്തിയത്. ഇവരില്‍ 90 പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്.

ഉര്‍മിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ഇന്നലെ അര്‍മേനിയ, ദോഹ വഴി ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. സമയബന്ധിതമായി ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടന്നതിന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനും നന്ദി പറഞ്ഞു.

ഇറാനില്‍ 13,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ ബിരുദം നേടുന്നവരാണ്. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ചിലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് വഹിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്.

More Stories from this section

family-dental
witywide