ടെക്സസിൽ ദീപാവലി മാലിന്യത്തിനെതിരെ പ്രതിഷേധിച്ച് മുഖംമൂടി ധരിച്ച ഒരു സംഘം യുവാക്കൾ ; വിദേശ പിശാചുക്കളെ നിരസിക്കാൻ ആഹ്വാനം, അപലപിച്ച് ഹിന്ദു സംഘടനകൾ

ടെക്സസിൽ മുഖംമൂടി ധരിച്ച് ഒരു സംഘം ആളുകൾ യുഎസ് പതാകയും പിടിച്ച് ഇന്ത്യക്കാർക്കെതിരെ പ്രതിഷേധം. ഇന്ത്യൻ സമൂഹത്തിനെതിരായ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും അമേരിക്കൻ പതാകയും കയ്യിൽ പിടിച്ച് ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവർ ആരാണെന്ന്, അവർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കിലും അവർ ‘ടെക്സസ് നടപടിയെടുക്കുക’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ ഫോട്ടോകളിൽ അവരുടെ മുഖം പോലും അവർ വെളിപ്പെടുത്തിട്ടിയില്ല.

എന്റെ ടെക്സസിനെ ഇന്ത്യയാക്കരുത്. എച്ച്-1ബി തട്ടിപ്പുകാരെ നാടുകടത്തുക എന്നിങ്ങനെ ഒരു പ്ലക്കാർഡിൽ എഴുതിയിരുന്നു. “വിദേശ പിശാചുക്കളെ തള്ളിക്കളയുക. യേശുക്രിസ്തു കർത്താവാണ്,” എന്ന് മറ്റൊരു പ്ലക്കാർഡിലും പറയുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ചുവന്ന ക്രോസ് വരച്ച നിലയിലും പ്ലക്കാർഡിൽ ഉണ്ടായിരുന്നു. ഫോട്ടോകളിൽ മൂന്ന് ആളുകളും രണ്ട് പ്ലക്കാർഡുകളും ഉണ്ടായിരുന്നു, എന്നിരുന്നാലും ഇത് ‘ഒക്ടോബറിലേക്കുള്ള അവരുടെ പ്രവർത്തനത്തിന്റെ 9-ാമത്തെ പോയിന്റ്’ ആണെന്ന് അവർ അവകാശപ്പെട്ടു.

ഇപ്പോൾ നടന്നിട്ടുള്ള എല്ലാ ‘ദീപാവലി മാലിന്യങ്ങൾ’ക്ക് പ്രതികാരമായി ഞങ്ങൾ ഇർവിംഗിലെ ചില സ്ഥലങ്ങളിൽ പോയി. ഇന്ത്യയിൽ നിന്ന് വരുന്ന തൊഴിൽ ഇറക്കുമതികൾ മൂലം എച്ച്-1ബി തട്ടിപ്പുകളും ജനസംഖ്യാ മാറ്റങ്ങളും ഏറ്റവുമധികം അനുഭവിച്ച നഗരം ആണിതെന്നും അവർ സോഷ്യൽ മീഡിയയിൽ പറയുന്നു. അതേസമയം, നോർത്ത് അമേരിക്കയിലെ ഹിന്ദു കോലിയേഷൻ (COHNA) ഈ വിദ്വേഷ പ്രവർത്തനത്തെ അപലപിച്ചു, ഇന്ത്യൻ-അമേരിക്കൻ (ഹിന്ദു) സമൂഹത്തോട് ജാഗ്രത പാലിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

വിഷയത്തിൽ അമേരിക്കയിലെ ഹിന്ദുക്കളുടെ ഭാവി സംബന്ധിച്ച് ഹിന്ദു അമേരിക്കൻ കൗൺസിലും ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ അമേരിക്കയിൽ എച്ച്-1ബി എതിർപ്രചാരണത്തിനൊപ്പം ആന്റി-ഇന്ത്യൻ (ഇന്ത്യൻ വിരുദ്ധ) വാദങ്ങളും ഉയരുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കൾ തുറന്നടിച്ച് ഇന്ത്യക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ട്രംപ് ഭരണകൂടത്തിലെ ഇന്ത്യൻ-അമേരിക്കൻ നേതാക്കളെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.

A group of masked youths protest against Diwali waste in Texas; Hindu organizations condemn, call to reject foreign demons

More Stories from this section

family-dental
witywide