
ന്യൂഡല്‍ഹി: കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം അടുത്ത ആഴ്ച യുഎസ് സന്ദര്‍ശിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖകള്‍ അന്തിമമാക്കുന്നതിനായാണ് കേന്ദ്ര വാണിജ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര.
താരിഫുകളില്‍ ഗണ്യമായ കുറവുകള്‍ വരുത്തിയ ഒരു അപ്രതീക്ഷിത യുഎസ്-ചൈന വ്യാപാര കരാറിന്റെ ചര്‍ച്ചയില്‍ ലോകമുള്ളപ്പോള്‍ തന്നെയാണ് യുഎസുമായുള്ള പുതിയ വ്യാപാര ചര്‍ച്ചകള്‍ക്ക് ഇന്ത്യക്ക് പ്രാധാന്യം ലഭിക്കുന്നത്.















