ഹോങ്കോങിലെ തായ് പോയിലുള്ള ബഹുനില ഫ്ലാറ്റിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തായ് പോ: ഹോങ്കോങിലെ തായ് പോ ജില്ലയിൽ വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം. അടുത്തടുത്തായി നിൽക്കുന്ന ഇരട്ട ടവറുകൾക്കാണ് തീപിടിച്ചത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.51 ഓടെയാണ് തീപിടിച്ച വിവരം അഗ്നിരക്ഷാ സേനകൾക്ക് ലഭിച്ചത്.

ദുരന്ത നിവാരണ സേനകൾ തീയണക്കാൻ ശ്രമം നടത്തുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി ആളുകൾ കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഗുരുതരമായി പൊള്ളലേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്ലാറ്റുകളുള്ള റെസിഡൻഷ്യൽ കെട്ടിടമാണ് വാങ് ഫുക് കോർട്.

A major fire broke out at a multi-storey apartment building in Hong Kong’s Tai Po district, causing extensive damage.

More Stories from this section

family-dental
witywide