
ന്യൂഡല്‍ഹി: ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനി എന്ന ശ്വേത (36)യെ കൊലപ്പെടുത്തി മൃതദേഹം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന ഭര്‍ത്താവിനെ പിടികൂടാതെ പൊലീസ്.
ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ താമസിച്ചിരുന്ന ചൈതന്യയുടെ മൃതദേഹം വേസ്റ്റ് ബിന്നില്‍ കണ്ടെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭര്‍ത്താവ് അശോക് രാജ് വരിക്കുപ്പാലയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് നീതിക്കായി കാത്തിരിക്കുകയാണ് കുടുംബത്തിന്റെ പരാതി.
പോയിന്റ് കുക്കില്‍ ഭര്‍ത്താവിനും മകനുമൊപ്പം താമസിച്ചിരുന്ന ചൈതന്യയുടെ മൃതദേഹം കഴിഞ്ഞ വര്‍ഷം ജീലോങ്ങിന് സമീപമുള്ള മണ്‍പാതയിലെ വേസ്റ്റ് ബിന്നില്‍ നിന്നാണ് കണ്ടെത്തിയത്. വഴക്കിനിടെ മകള്‍ അബദ്ധത്തില്‍ മരിച്ചുവെന്ന് അശോക് ചൈനത്യയുടെ മാതാപിതാക്കളോട് പറഞ്ഞു. അതിനുശേഷം അവന്‍ പരിഭ്രാന്തനായി മകനെയും കൂട്ടി ഇന്ത്യയിലേക്ക് വന്നുവെന്നും കുറ്റം സമ്മതിച്ച് മകനെ ഞങ്ങളെ ഏല്‍പ്പിച്ച് ശേഷം ക്ഷമ ചോദിച്ചു- എന്നും ചൈതന്യയുടെ പിതാവ് ബല്‍ഷെട്ടി മദഗനി പറയുന്നു. പ്രതി ഇപ്പോഴും ഇന്ത്യയിലാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചൈതന്യ അഷ്ബറി കണ്‍സള്‍ട്ടന്‍സിയില്‍ ഫുഡ് സേഫ്റ്റി റെഗുലേഷന്‍ വിദഗ്ധയായിരുന്നു.