
സോഷ്യൽ മീഡിയയായ റെഡ്ഡിറ്റിൽ ഇപ്പോൾ അയൽക്കാരന്‍റെ വിചിത്രമായി ശീലത്തെ കുറിച്ചുള്ള പരാതിയാണ് ചർച്ച ചെയ്യുന്നത്. തന്‍റെ അയൽക്കാരന്‍ ബാല്‍ക്കെണിയില്‍ പച്ചമാംസം തൂക്കിയിടുന്നത് മൂലം വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് ഒരാൾ റെഡ്ഡിറ്റിൽ പറയുന്നത്. താന്‍ താമസിക്കുന്ന അപ്പാർട്ട്മെന്‍റ് സമുച്ചയത്തില്‍ അയൽക്കാരന്‍ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന സ്റ്റാൻഡിൽ പച്ചമാംസം ഉണക്കാനായി തൂക്കിയിട്ടുവെന്നും ആദ്യം അദ്ദേഹം ആദ്യമായി ചെയ്യുന്നതാണെന്നോ അതല്ലെങ്കില്‍ എന്തെങ്കിലും ആചാരത്തിന് ഉപയോഗിക്കാനോ മറ്റോ ആണെന്നാണ് കരുതിയത്.
എന്നാല്‍, ഇതൊരു പതിവായി മാറിയെന്നും ഒപ്പം പ്രദേശമാകെ പച്ച മാംസത്തിന്‍റെയും രക്തത്തിന്‍റെ മണം പതിവായെന്നും ഇത് വല്ലാത്തൊരു അവസ്ഥയാണെന്നും പറയുന്നു. അസ്വാഭാവികമായ മണത്തെ കുറിച്ചും ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകുന്നതിനെ കുറിച്ചും അപ്പാര്‍ട്ട്മെന്‍റിന്‍റെ തൊട്ട് താഴെയുള്ളവര്‍ പരാതിപ്പെട്ടു. പക്ഷേ. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലായില്ല. പിന്നീട് സംഭവം അറിഞ്ഞപ്പോൾ എല്ലാവരും കെട്ടിട മാനേജ്‌മെന്‍റിനെ സമീപിച്ച് പരാതി നൽകിയെന്നും പറയുന്നു.
അപ്പാർട്ട്മെൻ്റിലെ താഴത്തെ നിലയിലെ അയൽക്കാരൻ വൃത്തികെട്ട വെള്ളം എന്ന് കരുതിയത് യഥാർത്ഥത്തിൽ തൂങ്ങിക്കിടക്കുന്ന പച്ച മാംസത്തിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ദ്രാവകമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ പ്രശ്നമായെന്നും പരാതികൾ ഉയർന്നതോടെ അയൽവാസി മാംസം ഉണക്കൽ പരിപാടി അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
റെഡ്ഡിറ്റിൽ കുറിപ്പിനോടൊപ്പം പച്ച മാംസം ഉണക്കാനിട്ടിരുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. കുറിപ്പ് ചർച്ചയായതോടെ വിഷയത്തിൽ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആ മാംസത്തിൽ ഈച്ചകൾ മുട്ടയിടാതിരിക്കാൻ ഒരു വഴിയുമില്ല, ഇത് വൃത്തിഹീനം മാത്രമല്ല. ആരോഗ്യത്തിനും അപകടമാണ്, അദ്ദേഹം മാംസം ഉണക്കി സൂക്ഷിക്കാന്‍ ശ്രമിച്ചതാകാമെന്നും എന്നാല്‍ അതൊരു റെസിഡന്‍ഷ്യന്‍ ഏരിയയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ചെയ്തത് മോശമായി, ഇത് പല രോഗങ്ങൾക്കും ബാക്ടരീയ പടർത്താനും ഇടയാക്കുമെന്നും തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.
A man’s viral Reddit post about his neighbour hanging raw meat on a balcony sparked outrage