തലതാഴ്ത്തുക കേരളമേ…മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ക്രൂരതകാട്ടിയത് ബന്ധുക്കളും നാട്ടുകാരും

മലപ്പുറം: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കമുള്ളവരുമായി 36കാരിയായ യുവതിയോട് ക്രൂരത കാട്ടിയത്. പ്രതികള്‍ യുവതിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. ക്രൂരമായ പീഡനത്തിന് പുറമേ യുവതിയുടെ പതിനഞ്ച് പവന്‍ സ്വര്‍ണവും പ്രതികള്‍ കവര്‍ന്നു.

സംഭവത്തില്‍ അരീക്കോട് പൊലീസ് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ പ്രധാനപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് പൊലീസ് പറയുന്നത്.

More Stories from this section

family-dental
witywide