പ്രസവമുറിയിൽ മരുമകളെ കണക്കറ്റ് ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അമ്മായിയമ്മ, യുപിയിൽ നിന്നുള്ള ഈ അമ്മായിയമ്മയാണ് ഇപ്പോൾ ഇൻസ്റ്റയിലെ താരം

 പ്രസവത്തിനായുള്ള തയ്യാറെടുപ്പിനിടെ വേദനയിച്ചു കരയുന്ന മരുമകളെ കണക്കറ്റ് വഴക്കു പറയുകയും പരിഹസിക്കുകയും ചെയ്യുന്നഅമ്മായിയമ്മയുടെ വിഡിയോ വൈറൽ. ഉത്തര്‍ പ്രദേശിയെ പ്രയാഗ് രാജിലെ ഒരു ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ഗൈനക്കോളജിസ്റ്റ് ഡോ.നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. യുവതിയുടെ ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും സിസേറിയനെ കുറിച്ച് ആലോചിക്കുമ്പോൾ സാധാരണ പ്രസവം തന്നെ മതിയെന്ന് ഭര്‍തൃമാതാവ് വാശി പിടിക്കുകയായിരുന്നതും വിഡിയോയിൽ കാണാം

കരയുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തതിന് ഗര്‍ഭിണിയെ ഭര്‍തൃമാതാവ് പരിഹസിക്കുന്നതും വീഡിയോയില്‍ കാണാം. ‘മിണ്ടാതിരിക്ക്, അല്ലെങ്കില്‍ നിന്റെ മോന്ത ഞാന്‍ അടിച്ചുപൊട്ടിക്കും. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാല്‍ നീ എങ്ങനെ അമ്മയാകും?’ എന്നാണ് ഭര്‍തൃമാതാവ് യുവതിയോട് പറയുന്നത്. മറ്റ് കുടുംബാംഗങ്ങള്‍ അവരെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി തന്റെ മകന്റെ കൈയില്‍ പിടിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയും കൈ വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരം സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ ഗര്‍ഭിണികളോട് സ്‌നേഹത്തോടെയും കരുതലോടുമാണ് പെരുമാറേണ്ടത് എന്ന് ഡോ.നാസ് ഫാത്തിമ വീഡിയോയില്‍ പറയുന്നുണ്ട്. ‘ഈ സമയത്ത് സ്‌നേഹത്തോടെ സംസാരിക്കണം’ എന്നാണ് ഡോക്ടര്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഭര്‍തൃമാതാവിനെ വിമര്‍ശിച്ച് രോഷത്തോടെ കമന്റ് ചെയ്തതിരിക്കുന്നത്.

. ‘ഒരു ഗര്‍ഭിണിയെ അപമാനിക്കുന്നത് കാണാന്‍ പ്രയാസമുണ്ട്. ആരും ഒരു വാക്കുപോലും പറയുന്നില്ല. എല്ലാ മുതിര്‍ന്നവരും ബഹുമാനം അര്‍ഹിക്കുന്നില്ല എന്നതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തലാണിത്. പ്രായം നിങ്ങളെ ബുദ്ധിമാനോ ദയയുള്ളവനോ ആക്കുന്നില്ല. പ്രായമുള്ളതുകൊണ്ട് പരുഷമായി പെരുമാറാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.പ്രായമുണ്ട് എന്നത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സല്ല.’-എന്നാണ് ഒരാൾ കുറിച്ചത്. 

നിങ്ങളെല്ലാം പ്രശ്‌നക്കാരിയായ ഒരു അമ്മായിയമ്മയെ കാണുന്നു. എന്നാല്‍ ഞാന്‍ കാണുന്നത് ഭാര്യക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാതെപോയ ഒരു പ്രശ്‌നക്കാരനായ ഭര്‍ത്താവിനെയാണ്. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എല്ലാ അര്‍ത്ഥത്തിലും അയാള്‍ പരാജയപ്പെട്ടു.’ എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.

a mother-in-law in a labour room yelling at her daughter-in-law during delivery video viral   

More Stories from this section

family-dental
witywide