ഒരു വർഷമായി അസഹ്യമായ തൊണ്ടവേദന; പുറത്തെടുത്തത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്

ഹൈദരാബാദ്: ഒരു വർഷമായി അനുഭവിച്ച അസഹ്യമായ തൊണ്ടവേദനയ്ക്ക ഒടുവിൽ പരിഹാരം. നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന ആറ് വയസുകാരന്റെ തൊണ്ടയിൽ നിന്നാണ് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തത്. ഇതോടെ ദീർഘനാളത്തെ വേ​ദനയ്ക്കാണ് പരിഹാരമായത്.

ഒരു വർഷമായി തൊണ്ടവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഷണ്മുഖ. നിരവധി ഡോക്ടർമാരെ മാതാപിതാക്കൾ കണ്ടെങ്കിലും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാനായിരുന്നില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിക്കുകയും തുടർന്ന് നടത്തിയ പരിശോധനകളിലാണ് വേദനയുടെ കാര്യം മനസിലായത്. എൻഡോസ്കോപ്പ് ഉപകരണത്തിലൂടെ പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തു. ഒരു വർഷം മുൻപാണ് ഷണ്മുഖ കളിക്കുന്നതിനിടെ അറിയാതെ കളിപ്പാട്ടത്തിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയത്.

More Stories from this section

family-dental
witywide