കെ കെ രാഗേഷിനു പകരം എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം : മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. നിയമന ഉത്തരവ് മുഖ്യമന്ത്രി നല്‍കി. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെയാണ് പുതിയ പ്രദീപ് കുമാറിന് നിയമനം ലഭിച്ചത്.

പ്രിസം പദ്ധതി വഴി സ്‌കൂളുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് എ പ്രദീപ് കുമാര്‍. അന്താരാഷ്ട്രതലത്തില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ ഉയര്‍ത്തിയതിലൂടെ പ്രശസ്തനായ എംഎല്‍എയാണ് ഇദ്ദേഹം. എസ്എഫ്ഐ-ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായിരുന്നു എ പ്രദീപ് കുമാര്‍.