
ഷാജി രാമപുരം
ഡാലസ്: തിരുവല്ല തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന്റെ (70) പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടും.
സംസ്കാരം നാളെ (ശനി) ഉച്ചക്ക് 1.30 മുതൽ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
ഭാര്യ- ഷേർലി, മകൾ – സൂസൻ, സഹോദരങ്ങൾ – പരേതനായ ഫിലിപ്പ് ജോൺസ്, ആനി തോമസ്, സൂസമ്മ ഫിലിപ്പ്, റെയ്ച്ചൽ തോമസ്, ലാലി ഈശോ, അന്ന തോമസ്. സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റില്‍ ദര്‍ശിക്കാം.
A public viewing of Shaji Philip, who passed away in Dallas, will be held today from 6:30 to 8:30 pm at the Dallas Carrollton Marthoma Church.