വെല്ലിങ്ടൺ: ന്യൂസിലൻഡിൻ്റെ ആകാശത്ത് അപൂർവമായി മാത്രം കാണുന്ന “റെഡ് പ്രൈറ്റ്സ്” എന്നറിയപ്പെടുന്ന ചുവന്ന മിന്നൽ പ്രതിഭാസം ദൃശ്യമായി. ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലെ ഒമാരാമ ക്ലേ ക്ലിഫ്‌സിന് മുകളിൽ നിന്നാണ് ന്യൂസിലൻഡിൽ നിന്നുള്ള ടോം റേ, സ്‌പാനിഷ് ഫോട്ടോഗ്രാഫർമാരായ ഡാൻ സാഫ്ര, ജോസ് കാന്റാബ്രാന എന്നിവർ ചേർന്ന് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഒക്ടോബർ 11-ന് മിൽകി വേയുടെ ചിത്രങ്ങൾ എടുക്കാൻ എത്തിയതായിരുന്നു അവർ. മിൽക്കി വേയും റെഡ് പ്രൈറ്റ്സും ഒരേ ഫ്രെയിമിൽ വന്ന ആദ്യ ചിത്രങ്ങളിലൊന്നാണിത്.
ചിത്രങ്ങളെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ വൈറലായി.റെഡ് പ്രൈറ്റ്സ് എന്നുവെച്ചാൽ ഇടിമിന്നലുകൾക്ക് മുകളിലെ അന്തരീക്ഷത്തിൽ ഏകദേശം 90 കിലോമീറ്റർ വരെ ഉയരത്തിൽ സംഭവിക്കുന്ന വലിയ തോതിലുള്ള വൈദ്യുത പ്രവാഹങ്ങളാണ്. സാധാരണ മിന്നൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ ഈ പ്രതിഭാസം അന്തരീക്ഷത്തിൻ്റെ ഉയർന്ന തലങ്ങളിലേക്ക് കുതിച്ചുയരുന്നു. ഇതാണ് ചുവന്ന വെളിച്ചമായി നമുക്ക് കാണാനാകുന്നത്. ഒരു മില്ലിസെക്കൻഡ് മാത്രം ദൈർഘ്യമുള്ളതിനാൽ ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമാണ്.
A rare sight of nature in the sky of New Zealand; Red lightning phenomenon visible










