വെറുമൊരു എലിയാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ…ഫ്‌ളവറല്ല, ഫയറാണ് റോണി ; കുഴിബോംബ് കണ്ടെത്തി ലോക റെക്കോര്‍ഡ്!

ന്യൂഡല്‍ഹി : കുഴിബോംബുകള്‍ കണ്ടെത്തിയ ഒരു എലി ഒടുവില്‍ ലോക റെക്കോര്‍ഡിലേക്ക്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും നൂറിലധികം കുഴിബോംബുകളും യുദ്ധത്തിന്റെ മറ്റ് അവശിഷ്ടങ്ങളുമാണ് കംബോഡിയയില്‍ റോണിന്‍ എന്ന ഈ എലി കണ്ടുപിടിച്ചത്. റോണിന് ഇപ്പോള്‍ അഞ്ച് വയസാണ്. അവന്‍ കഠിനാധ്വാനിയാണ്, കൂളാണ്, വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്നവനാണ് എന്നാണ് അവന്റെ കൂടെ ജോലി ചെയ്തിട്ടുള്ളവര്‍ പറയുന്നത്.

2021 മുതല്‍ 109 കുഴിബോംബുകളും 15 ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് മൃഗങ്ങളെ പരിശീലിപ്പിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ അപ്പോപോ പറയുന്നത്. റോണിന്‍, കംബോഡിയക്കാരുടെ സുരക്ഷയില്‍ വലിയ വ്യത്യാസങ്ങള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഗിന്നസ് ബുക്ക്‌സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അവരുടെ പ്രസ്താവനയില്‍ പറയുന്നത്.

More Stories from this section

family-dental
witywide