എന്തൊരവസ്ഥ! കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായ പാഞ്ഞെത്തി; ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു

കണ്ണൂര്‍: പാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കാനെത്തിയപ്പോൾ ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൂവ്വക്കൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസലാണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസല്‍ ഭയന്നോടിയപ്പോള്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

More Stories from this section

family-dental
witywide