ഇറ്റലിയിലെ മാല്‍പെന്‍സ വിമാനത്താവളത്തില്‍ അതിക്രമം കാട്ടി യുവാവ്; തീയിട്ടും ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ന്യൂഡല്‍ഹി : ഇറ്റലിയിലെ മാല്‍പെന്‍സ വിമാനത്താവളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചുറ്റികയുമായി എത്തിയ യാത്രക്കാരന്‍ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തും തീയിട്ടുമായിരുന്നു അതിക്രമം കാട്ടിയത്. ബുധനാഴ്ചയായിരുന്നു സംഭവം. ടെര്‍മിനല്‍ 1 ല്‍ പ്രാദേശിക സമയം രാവിലെ 11 മണിയോടെ മാലി സ്വദേശിയായ ഒരു യുവാവാണ് അരാജകത്വം സൃഷ്ടിക്കുകയും യാത്രക്കാരെ ഭീതിയിലാഴ്ത്തുകയും ചെയ്തത്.

യാത്രക്കാരന്‍ ചുറ്റിക കൊണ്ട് ചെക്ക്-ഇന്‍ ഡെസ്‌കുകള്‍ അടിച്ചു തകര്‍ക്കുകയും ചെക്ക്-ഇന്‍ ഏരിയയ്ക്ക് തീയിടുകയും ചെയ്യുകയായിരുന്നു. ഇയാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നതിനുമുമ്പായി യാത്രക്കാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. ഇതിനിടെ വിമാനത്താവള സുരക്ഷാ ജീവനക്കാരന് നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

പ്രതി ഇറ്റലിയില്‍ താമസിക്കുന്ന മാലി സ്വദേശിയാണെന്നും വിമാനത്താവളത്തിനുള്ളില്‍ ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സ്ഥിതി നിയന്ത്രണവിധേയമാക്കുകയും തീ വേഗത്തില്‍ അണയ്ക്കുകയും ചെയ്‌തെങ്കിലും, പുക കാരണം ടെര്‍മിനലിന്റെ ചില ഭാഗങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിക്കുകയും നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു.

More Stories from this section

family-dental
witywide