
മുംബൈ: മുംബൈയില്‍നിന്ന് പുറപ്പെടാന്‍ തയാറെടുക്കവെ ഇന്‍ഡിഗോ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരനായ യുവാവ്. വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റില്‍നിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. യുവാവിനെ രണ്ടു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ആശ്വസിപ്പിക്കുകയും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യവെ സഹയാത്രികന്‍ മര്‍ദ്ദിച്ചു. ഇയാളെ പിന്നീട് വിമാനത്തില്‍ നിന്നും പുറത്താക്കി.
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ പരിഭ്രാന്തനായ ഈ യുവാവിനെ മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തനായ യുവാവിനെ രണ്ടു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായിക്കുന്നതിനിടെയാണ് സഹയാത്രികന്റെ അടിയേറ്റത്. ‘സര്‍, ദയവായി ഇത് ചെയ്യരുത്’ എന്ന് എയര്‍ ഹോസ്റ്റസ് മര്‍ദിച്ച വ്യക്തിയോട് പറയുന്നുമുണ്ട്. എന്തിനാണ് നിങ്ങള്‍ അവനെ അടിച്ചതെന്ന് വിഡിയോ റെക്കോര്‍ഡ് ചെയ്ത ആളും ചോദിക്കുന്നുണ്ട്. അവന്‍ കാരണമാണ് ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുന്നത് എന്നായിരുന്നു മര്‍ദിച്ച വ്യക്തിയുടെ മറുപടി. യുവാവിനു പാനിക് അറ്റാക്ക് സംഭവിച്ചതാണെന്നും വെള്ളം നല്‍കാന്‍ എയര്‍ ഹോസ്റ്റസ് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
समाज पूरी तरह सड़ चूका है pic.twitter.com/l03axtIqSc
— Adil siddiqui (azmi) (@adilsiddiqui7) August 1, 2025
അതേസമയം, യുവിവാനെ തല്ലിയ സഹയാത്രികനെതിരെ ഇന്‍ഡിഗോയും എത്തി. യുവാവിനെ മര്‍ദ്ദിച്ച വ്യക്തിയെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇത്തരം പെരുമാറ്റം ഒരിക്കലും സ്വീകാര്യമല്ലെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും അന്തസും അപകടപ്പെടുത്തുന്ന ഏത് നടപടിയെയും ശക്തമായി അപലപിക്കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി.