
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ട മർദ്ദനത്തിൽ യുവാവിന് ദാരുണാന്ത്യം. വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെയാണ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊന്നത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. പിന്നാലെ മരണപ്പെടുകയായിരുന്നു. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, നാട്ടുകാർ ആരോപിച്ചതുപോലുള്ള മോഷണവസ്തുക്കളൊന്നും ഇയാളുടെ പക്കൽ ഇല്ലായിരുന്നു.
രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു. സംഭവത്തിൽ നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
2018ൽ അട്ടപ്പാടി ആദിവാസി ഊരിലെ മധുവെന്ന യുവാവിനും സമാനമായ ആൾക്കൂട്ട ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസിലെ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.
A young man has met a tragic end in a mob attack in Palakkad again.















