
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ശക്തമായ ലീഡോടെ ബിജെപി മുന്നില്‍. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ തേരോട്ടം. ഭരണകകക്ഷിയായ എഎപിയുടെ തുടര്‍ഭരണ സ്വപ്‌നം പൊലിയുന്ന കാഴ്ചയാണ് ഇന്ദ്രപ്രസ്ഥത്തില്‍. കോണ്‍ഗ്രസ് രണ്ടു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി തേരോട്ടത്തിനിടയില്‍ നേരിയ ലീഡ് പിടിച്ച് കെജ്രിവാള്‍ മുന്നേറുന്നു. അതേസമയം മുഖ്യമന്ത്രി അതിഷി അടക്കമുള്ള ആംആദ്മി പ്രമുഖരെല്ലാം പിന്നിലാണ്.
മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വിജയം പ്രവചിച്ചിരുന്നു. 28 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാതയിലേക്കാണ് ബിജെപി നീങ്ങുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെപ്പോലെ കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ലെന്ന പ്രവചനവും യാഥാര്‍ത്ഥ്യമാകുന്ന സൂചനയാണ് എത്തുന്നത്. അതേസയം, വിജയിച്ചാല്‍ തുടര്‍ച്ചയായി നാലാം തവണയും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയും ദേശീയ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്യും.
ഫെബ്രുവരി 5 ന് നടന്ന ഒറ്റ ഘട്ട തിരഞ്ഞെടുപ്പില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.