
നിരവധി ആരാധകരുള്ള താരപുത്രിയാണ് ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യാ ബച്ചൻ. ഐശ്വര്യയുടെ സ്കൂളിലെ വിശേഷങ്ങളും അമ്മയ്ക്കൊപ്പം പങ്കെടുക്കുന്ന പൊതുപരിപാടികളിലെയും ചിത്രങ്ങൾ നിമിഷങ്ങൾക്കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ തന്റെ മകൾ ആരാധ്യക്ക് സമൂഹമാധ്യമങ്ങളിലൊന്നും അക്കൌണ്ടുകളില്ലെന്നും മകളുടേതെന്ന പേരിൽ നിലവിലുള്ളതെല്ലാം ഫേക്ക് അക്കൌണ്ടുകളാണെന്നും ഐശ്വര്യ വ്യക്തമാക്കി. ഈ പേജുകളിൽ ചിലത് തന്റെ കുടുംബത്തോടുള്ള സ്നേഹം കൊണ്ടാണ് അഭ്യുദയകാംക്ഷികൾ സൃഷ്ടിക്കുന്നതാണെങ്കിലും അവയ്ക്ക് അവരുമായോ മകളുമായോ ഔദ്യോഗികമായി ബന്ധമില്ലെന്ന് അവർ വിശദീകരിച്ചു. ആരാധ്യയുടേതാണെന്ന് കരുതി ഇവ പിന്തുടരരുതെന്നും ഐശ്വര്യ മുന്നറിയിപ്പ് നൽകി. റെഡ് സീ ഫിലിം ഫെസ്റ്റിവലിലെ ഒരു സംഭാഷണത്തിനിടെയായിരുന്നു ഐശ്വര്യ പറഞ്ഞു.
ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ നടി, എന്നാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരാധ്യയുടെ ഫോട്ടോകളോ പേരോ ഉപയോഗിക്കുന്ന എല്ലാ പേജുകളും ഔദ്യോഗികമാണെന്ന് കരുതരുതെന്നും അഭ്യർത്ഥിച്ചു. ഐഡന്റിറ്റികൾ എളുപ്പത്തിൽ തെറ്റായി ചിത്രീകരിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ ലോകത്ത് നാമെന്നും ശ്രദ്ധാലുവായിരിക്കണമെന്നും അവർ എടുത്തുപറഞ്ഞു.
Aaradhya is not on social media, but there are many fake accounts, says Aishwarya.













