വാട്സ്ആപ്പിനെ പിന്നിലാക്കി ആറാട്ടൈ ; ഇതൊരു ഇന്ത്യന്‍ മെസേജിംഗ് ആപ്പിൻ്റെ വിജയഗാഥ

ചെന്നൈ: വാട്‌സ്ആപ്പിനെയും പിന്നിലാക്കി ആപ്പ് സ്റ്റോർ റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പ് ‘ആറാട്ടൈ’. കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് ആറാട്ടൈയുടെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്.

സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്ന അർത്ഥം വരുന്ന തമിഴ് ഭാഷയിൽ നിന്നാണ് “ആറാട്ടൈ” എന്ന വാക്ക് വന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ഈ പുതിയ മെസേജിംഗ് കോളിംഗ് ആപ്പിൽ വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ഇത് വാഗ്‌ദാനം ചെയ്യുന്നു.

ഉപയോക്താക്കൾക്ക് ഓൺലൈൻ മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും ഹോസ്റ്റുകളെ ചേർക്കാനും ടൈം സോണുകൾ സജ്ജമാക്കാനും കഴിയും. ഡെസ്‌ക്‌ടോപ്പുകളിലും (വിൻഡോസ്, മാക്ഒഎസ്, ലിനക്‌സ്) ആൻഡ്രോയ്‌ഡ് ടിവിയിലും പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും. ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌ത് Arattai Messenger (Zoho Corporation) ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്‌ഡ്, iOS പതിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ആക്‌സസ് ചെയ്യാൻ കഴിയും.

More Stories from this section

family-dental
witywide