
റിയാദ് : പതിനെട്ടുവര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കണം. കേസ് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ഇന്നത്തേത് ഉള്‍പ്പെടെ ഇത് ആറാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌റിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് 2006 ഡിസംബര്‍ 26നു റഹീം ജയിലിലായത്. ദയാധനം സ്വീകരിച്ച് കുട്ടിയുടെ കുടുംബം മാപ്പു നല്‍കാന്‍ തയാറാണെന്നു കോടതിയെ അറിയിച്ചതോടെ ആറുമാസം മുമ്പ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. 34 കോടി രൂപയായിരുന്നു ദയാധനം.
Tags: