
കൊച്ചി: ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയക്ക് വീണ്ടും കുരുക്ക്. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം ഇന്നലെ പുറത്തുവന്നതാണ് രാഹുലിനെ വീണ്ടും കുടുക്കുന്നത്.
ശബ്ദ സന്ദേശം മാധ്യമങ്ങള്‍ വഴി പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ പരാതിയുമായി രാഹുലിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതിനല്‍കിയത്. പരാതിയില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനാകുമോ എന്നതില്‍ പൊലീസ് നിയമമോപദേശം തേടുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വിവാദ ഫോണ്‍ സന്ദേശത്തിലെ ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതടക്കമുള്ള നടപടികള്‍ വേണ്ടി വരും. മാത്രമല്ല, മറുവശത്തുള്ള സ്ത്രീയെ സംബന്ധിച്ചും വിവരങ്ങള്‍ തേടേണ്ടി വരും.