
ടാമ്പാ, ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എംഎസിഎഫ്) മുന്‍ പ്രസിഡന്റും (2004) ഫൊക്കാന ആര്‍.വി.പി.യും (2008 – 2010) ആയിരുന്ന എബ്രഹാം പി. ചാക്കോ അന്തരിച്ചു. ബ്രാന്‍ഡന്‍ കുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന അദ്ദേഹം, ടാമ്പാ മലയാളി സമൂഹത്തിലെ പ്രിയപ്പെട്ട അംഗമായിരുന്നു, ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വം.
ടാമ്പയിലെ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. നിരവധി വര്‍ഷങ്ങളായി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും സജീവമായിരുന്നു.
MACF ന്റെ തുടക്കം മുതല്‍ അതില്‍ സജീവമായിരുന്നു. ഡയറക്ടര്‍ ബോര്‍ഡിലും വിവിധ ഉപസമിതികളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ട് വീല്‍ചെയറില്‍ ഒതുങ്ങി നിന്നപ്പോഴും, സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെറെ മനസ്സും ഉത്സാഹവും വേറിട്ട് നിന്നു.
ദുഃഖിതരായ കുടുംബത്തിന് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ (എംഎസിഎഫ്) അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിച്ചു.










