പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകണം; കേന്ദ്രത്തിന് കത്തയച്ച് എ ബി വി പി, കാവിപ്പണം വേണ്ടെന്ന് സര്‍ക്കാര്‍ പറയട്ടെയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം : കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതിയായ PM SHRI (PM Schools for Rising India) നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്തയച്ചിരിക്കുകയാണ് എ ബി വി പി. സഖ്യകക്ഷിയായ സിപിഐ പ്രകടിപ്പിച്ച എതിര്‍പ്പിനെത്തുടര്‍ന്ന് സിപിഐ(എം) നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതിന് പിന്നാലെയാണ് എബിവിപിയുടെ കത്ത്.

രാഷ്ട്രീയ ഇടപെടലുകള്‍ക്കപ്പുറം വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന നിലപാട് സ്വീകരിക്കണമെന്നും കേരള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം അനുവദിക്കരുത് എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടിട്ട് പിന്മാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കാപട്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വിമര്‍ശിച്ചു. കാവിപ്പണം വേണ്ടെന്ന് സര്‍ക്കാര്‍ പറയട്ടെ. ഒപ്പിട്ട പദ്ധതി വേണ്ടെന്ന് പറഞ്ഞു കത്ത് കൊടുത്താല്‍ അതിനു കടലാസിന്റെ വിലയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

ABVP writes to Centre, says steps should be taken to implement PM Shri scheme

More Stories from this section

family-dental
witywide