‘പ്രചരിച്ചത് വ്യാജവാർത്ത’, കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്കർ പുരസ്കാരദാന ചടങ്ങ് റദ്ദാക്കില്ലെന്ന് അക്കാദമി

ലോസ് ആഞ്ചൽസ്: കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്നുള്ള വാർത്തകൾ തെറ്റാണെന്ന് അക്കാദമി. ചടങ്ങ് റദ്ദാക്കാൻ ആലോചിച്ചിട്ടില്ലെന്നും ടോം ഹാങ്ക്‌സ്, മെറിൽ സ്ട്രീപ്പ് എന്നിവരെപ്പോലുള്ള സെലിബ്രിറ്റികൾ ഉൾപ്പെടുന്ന ഉപദേശക സമിതി അക്കാദമിക്ക് നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. ലോസ് ആഞ്ചൽസിൽ പടർന്ന് പിടിച്ച കാട്ടുതീയുടെ പശ്ചാത്തലത്തിൽ മാർച്ച് രണ്ടിന് ഷെഡ്യൂൾ ചെയ്ത 97-ാമത് ഓസ്‌കാർ ചടങ്ങ് റദ്ദാക്കിയേക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

താരങ്ങളായ ടോം ഹാങ്ക്‌സ്, എമ്മ സ്റ്റോണ്‍, മെറില്‍ സ്ട്രീപ്പ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ, കൊവിഡ് മഹാമാരിയുടെ കാലത്ത് പോലും റദ്ദാക്കപ്പെടാത്ത ചടങ്ങാണെന്നും അക്കാദമി നേതൃത്വം പറഞ്ഞു. ചടങ്ങ് റദ്ദാക്കില്ലെങ്കിലും ദുരന്തബാധിതർക്കൊപ്പമാണ് അക്കാദമിയെന്നും അറിയിച്ചു.

Academy won’t cancel Oscar ceremony, says academy

More Stories from this section

family-dental
witywide