
പത്തനംതിട്ട : പമ്പാ വാലി കണമലയില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്ക്. ഇവരില്‍ 3 പേരുടെ നില ഗുരുതരമാണ്. ബസ്സില്‍ 33 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കണമല ഇറക്കത്തില്‍ അട്ടിമല വളവിലാണ് അപകടമുണ്ടായത്. ക്രാഷ് ബാരിയര്‍ തകര്‍ത്ത് ബസ് താഴേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പൊലീസ് പറയുന്നു.
താഴ്ചയിലേക്ക് മറിഞ്ഞ ബസ് സമീപത്തെ മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി.