
കൊച്ചി: ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ നടൻ നിവിൻപോളിക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈനിനെതിരേയും നായകൻ നിവിൻ പോളിക്കെതിരേയും നിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലായിരുന്നു കേസെടുത്തത്.
നിർമാതാവ് അറിയാതെ ആക്ഷൻ ഹീറോ ബിജു രണ്ടാംഭാഗം നിർമിക്കുന്നതിന് കരാറിലേർപ്പെട്ടശേഷം ചിത്രത്തിന്റെ പകർപ്പവകാശം, മറിച്ചുവിറ്റെന്നായിരുന്നു പരാതി. ഷംനാസ് നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരം തലയോലപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർചെയ്തത്.