
തിരുവനന്തപുരം : ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിനു പിന്നാലെ തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരനെതിരായി നടപടി. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന്‍ അരുണിനെയാണ് സസ്പെന്റ് ചെയ്തത്. അരുണ്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. മുമ്പും ഇയാള്‍ക്കെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു.