
തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 74 വയസായ സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് മരിച്ചത്.
കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കേരളത്തില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 1679 ആയി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5364 കേസുകളാണ് നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തല്‍.
പ്രത്യേക കേന്ദ്രനിര്‍ദേശങ്ങള്‍
- എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണം
- ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം.
- രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം
Tags: