
കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയ്ക്ക് ശേഷം തളര്‍ന്ന് വീണ രാജേഷിനെ ഉടന്‍ തന്നെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു എന്നുമാണ് വിവരം.