
കഴിഞ്ഞ ദിവസം റിലീസായ ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’യുടെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് സിനിമയുടെ നിർമ്മാതാവായ നടൻ ദുൽഖർ സൽമാൻ. ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ലോക ടീമിനാണ് വിജയത്തിൽ താൻ സന്തോഷവാനാണെന്നും ഇന്നലെ നടന്ന വിജയാഘോഷത്തിനിടെ ദുൽഖർ പറഞ്ഞു.
“ഞാന്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പടം ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല. ചെറിയ സ്വപ്‌നം വെച്ച് തുടങ്ങിയതാണ്, പക്ഷേ മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്. ഞാന്‍ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രമാണ്.” ദുൽഖർ പറഞ്ഞു.ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
കല്യാണി പ്രിയദർശനാണ് സൂപ്പർഹീറോ ആയ ‘ചന്ദ്ര’ യായി വേഷമിട്ടിരിക്കുന്നത് ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ജേണറിൽ പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോക’യെ പ്രശംസിച്ച് സൗബിനും സാമന്തയും രംഗത്തെത്തിയിരുന്നു.