പ്രിയപ്പെട്ട ശ്രീനിയെ പറഞ്ഞ് പൂര്‍ത്തീകരിക്കാനാകാതെ സത്യന്‍ അന്തിക്കാട്

മലയാള സിനിമയുടെ തീരാനഷ്ടമായ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ വിയോഗത്തിൽ ഒന്നും പറയാനാകാതെ ഉറ്റ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്. ഞാന്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കാണാന്‍ പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്ന് സംസാരിച്ചിരുന്നു. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും രാവിലെത്തൊട്ട് വൈകുന്നേരം വരെയവിടെ ഇരിക്കും. ചിന്തകളും ബുദ്ധിയും ഒക്കെ വളരെ ഷാര്‍പ്പ് ആണ്. കഴിഞ്ഞ തവണ കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് മതിയായെന്ന്. കുറച്ചുനാളായി അസുഖമായി കിടക്കുകയാണല്ലോ. തിരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചയായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു – എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പൂര്‍ത്തീകരിക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.

സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ട് പിറക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തലയണ മന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എല്ലാം സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. രാവിലെ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തിയിട്ടുണ്ട്.

Actor sreenivasan death; Sathyan Anthikad, unable to complete his beloved Sreeni

More Stories from this section

family-dental
witywide