അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച്സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ സംസ്കാരം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ എറണാകുളം ടൗൺഹാളിൽ ആരംഭിച്ച പൊതുദർശനത്തിന് തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടി, എം എ ബേബി തുടങ്ങി രാഷ്ട്രീയ- സാംസ്കാരിക – സിനിമ മേഖലയിൽ നിന്ന് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. അവിടെ വെച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്.
actor Srinivasan’s funeral will be held tomorrow with official honors; government order issued















