
തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഒന്നും തന്നെ തന്റേതല്ലെന്നും നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടൻ അറിയിച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഹാൻഡിൽ നിന്ന് നിലവിൽ വരുന്ന പോസ്റ്റുകളോ നേരിട്ടുള്ള സന്ദേശങ്ങൾ അല്ലെങ്കിൽ സ്റ്റോറികളോ ഒന്നും തന്റേതല്ലെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
അക്കൗണ്ടുമായി ഇടപഴകരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സൈബർ പൊലീസുമായി ബന്ധപ്പെട്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.