നടിയെ ആക്രമിച്ച കേസ്; 1500 പേജുകളുള്ള വിധിപ്പകര്‍പ്പ് ഉടൻ പുറത്തു വിടില്ല; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 1500 പേജുകളുള്ള വിധിപ്പകര്‍പ്പ് പുറത്തുവിട്ടിട്ടില്ല. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുള്ളതിനാൽ വിധിപ്പകർപ്പ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതുകൊണ്ട് തന്നെ വിധിപ്പകർപ്പ് പുറത്തുവരാൻ വൈകും.

കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അതിജീവിതയുടെ മോതിരം തിരികെ നല്‍കണമെന്നും കോടതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. അതേസമയം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉൾപ്പെടെ പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്ന വിമർശനം ഉയർത്തി. പരിപൂർണ നീതി കിട്ടിയില്ല എന്നാണ് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാര്‍ പറയുന്നത്.

നിരാശ തോന്നുന്ന വിധിയാണ് വന്നതെന്നും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. ഒന്നാം പ്രതിക്ക് എങ്കിലും കടുത്ത ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല. ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെ കുറച്ച് താൻ പ്രതികരിക്കുന്നില്ലെന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു.കേസില്‍ എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.

Actress attack case; 1500-page verdict will not be released immediately; ring to be given to survivor

More Stories from this section

family-dental
witywide